ആമിന ഇഫ്റത്ത് കണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച ഒരു കുഞ്ഞുകൂടി ചികിത്സാസഹായം തേടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമടം മണ്ഡലത്തിൽപ്പെടുന്ന ചെമ്പിലോട് ഇരിവേരിയിലെ കെ.വി. സിദ്ദിഖ്-കെ. ഷബാന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ആമിന ഇഫ്റത്തിനാണ് രോഗം. 18 കോടി രൂപയുടെ മരുന്നുവേണം ചികിത്സയ്ക്ക്. പിണറായിയും എം.പി.മാരായ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, ഡോ. വി. ശിവദാസൻ എന്നിവരും രക്ഷാധികാരികളായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരനാണ് ചെയർമാൻ. ഈ കുഞ്ഞിന്റെ മൂത്ത രണ്ടുസഹോദരങ്ങൾ ഏഴുമാസം പ്രായമായപ്പോൾ ഇതേ രോഗം ബാധിച്ച് മരിച്ചുവെന്ന് ദാമോദരനും മറ്റ് ഭാരവാഹികളും പത്രസമ്മേളനത്തിൽ പറഞ്ഞു. പിള്ളവാതമെന്നാണ് കരുതിയത്. നേരത്തേ ഇതേ രോഗം ബാധിച്ച മാട്ടൂലിലും ചപ്പാരപ്പടവിലുമുള്ള കുഞ്ഞുങ്ങൾക്കുവേണ്ടി നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക സമാഹരിച്ചിരുന്നു. അപ്പോഴാണ് ഈ കുഞ്ഞിനും രോഗം ഇതാണെന്നും ചികിത്സാ സാധ്യതയുണ്ടെന്നും വ്യക്തമായത്. ടൈപ്പ് വൺ രോഗമാണ് ആമിന ഇഫ്റത്തിന് ബാധിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ മണിപ്പാൽ ആസ്പത്രിയിലാണ് ചികിത്സ. രണ്ടുമാസത്തിനകം ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ബേക്കറി തൊഴിലാളിയായ സിദ്ദിഖിന് എട്ടുസെന്റ് സ്ഥലവും പണിപൂർത്തിയാകാത്ത വീടും വീടുപണിക്കായി എടുത്ത നാലുലക്ഷം രൂപ കടവുമാണ് സമ്പാദ്യം. അവരെക്കൊണ്ട് തുക സമാഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നാട്ടുകാർ മുന്നോട്ടുവന്നത്. ഇതരജില്ലകളിലും ഗൾഫിലും സഹായം അഭ്യർഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്തിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സഹായം സ്വീകരിക്കാൻ കനറാ ബാങ്ക് ചക്കരക്കല്ല് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 110020820136, ifsc: CNRB0004698. ഗൂഗിൾ പേ: 9539170140. ചികിത്സാസമിതിയുടെ ഓഫീസ് ആർ.വി. മെട്ടയിൽ തിങ്കളാഴ്ച ആറിന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ എം.സി. മോഹനൻ, ജോ. കൺവീനർ ഷക്കീർ മൗവ്വഞ്ചേരി, വൈസ് ചെയർമാൻ എം. സുധാകരൻ, ഖജാൻജി സിറാജ് ഇരിവേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3HsJDps
via IFTTT
Tuesday, November 16, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
മസ്‌കുലാര്‍ അട്രോഫി: 2 മാസത്തിനകം സമാഹരിക്കേണ്ടത് 18 കോടി, ഈ കുഞ്ഞിനു വേണം കാരുണ്യം
മസ്‌കുലാര്‍ അട്രോഫി: 2 മാസത്തിനകം സമാഹരിക്കേണ്ടത് 18 കോടി, ഈ കുഞ്ഞിനു വേണം കാരുണ്യം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed