Breaking

Monday, July 26, 2021

ഫെന്‍സിങ്: ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാതാരം ഭവാനി ദേവിയ്ക്ക് വിജയം

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ടൂണീഷ്യയുടെ ബെൻ അസീസി നാദിയയെയാണ് ഭവാനി ദേവി കീഴടക്കിയത്. ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനത്തുള്ള ഭവാനി ദേവി 36-ാം സ്ഥാനത്തുള്ള നാദിയയ്ക്കെതിരേ മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി. 15-3 എന്ന സ്കോറിനാണ് താരത്തിന്റെ വിജയം. ഈ വിജയത്തോടെ ഭവാനി ദേവി അവസാന 32-ൽ പ്രവേശിച്ചു. മത്സരം വെറും ആറുമിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഫെൻസിങ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി. Content Highlights: Indian women fencer Bhavani Devi enters in to second round, tokyo 2020


from mathrubhumi.latestnews.rssfeed https://ift.tt/2WliDW7
via IFTTT