ടോക്യോ: ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യൻ ഷൂട്ടിങ് ടീം കളത്തിൽ. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം വിഭാഗത്തിൽ മനു ഭേകർ-സൗരഭ് ചൗധരി, യശസ്വിനി ദേശ്വാൾ-അഭിഷേക് വർമ സഖ്യം മത്സരിക്കും ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്. ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ - അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും. Content Highlights: Tokyo 2020 Olympics Manu Bhaker and Saurabh Chaudhary in action today
from mathrubhumi.latestnews.rssfeed https://ift.tt/3BCdsRE
via
IFTTT