കോട്ടയം: ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി ബൈപ്പാസിലാണ് അപകടമുണ്ടായത്. പുഴവാത് സ്വദേശി മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ഒരു വഴിയാത്രക്കാരനും പരിക്കേറ്റു.രണ്ടുപേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈപ്പാസിൽ കഴിഞ്ഞ മൂന്ന് ദിവസമായി മത്സരയോട്ടം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് അപകടമുണ്ടായതും മത്സരയോട്ടത്തിനിടെയാണ്. പുതുപ്പള്ളി സ്വദേശിയായ ശരത് അമിത വേഗത്തിൽ ബൈക്ക് ഓടിക്കുകയായിരുന്നു. എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശരത് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലായിരുന്നുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ഇയാൾ കുറച്ച് നേരം അബോധാവസ്ഥയിൽ കിടന്നു. Content Highlights: three dead in Changanassery as bikes crashed with each other
from mathrubhumi.latestnews.rssfeed https://ift.tt/3yaX8W7
via
IFTTT