Breaking

Thursday, July 29, 2021

ഓഗസ്റ്റ് ഒമ്പതുമുതൽ എല്ലാ കടയും തുറക്കുമെന്ന് ഏകോപന സമിതി

തൃശ്ശൂർ: ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ടുമുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒമ്പതുമുതൽ സംസ്ഥാന വ്യാപകമായി എല്ലാ കടയും തുറക്കാനും തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ധാരണയായി.വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തേ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടുപോയത്. എന്നാൽ, മുഖ്യമന്ത്രി വാക്കുപാലിച്ചില്ല. കടകൾ തുറക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് നേരിട്ടാൽ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ മരണംവരെ നിരാഹാരസമരം നടത്തുമെന്നും നസറുദ്ദീൻ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3BTTuCc
via IFTTT