ബോക്സിങ്ങിൽ ഏറെ മെഡൽ പ്രതീക്ഷയുമായാണ് ഛോട്ടാ ടൈസൺ എന്നു വിളിപ്പേരുള്ള അമിത് പംഗൽ ശനിയാഴ്ച ബോക്സിങ് മത്സരത്തിനിറങ്ങുന്നത്. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിൽ ലോക ഒന്നാം നമ്പറായ അമിത് പംഗലിന്റെ രണ്ടു ജയത്തിനപ്പുറം ഇന്ത്യയെ കാത്തിരിക്കുന്നത് ബോക്സിങ്ങിലെ രണ്ടാം മെഡലാണ്. പ്രീക്വാർട്ടറിലേക്ക് ടോപ് സീഡായെത്തിയ അമിതിന് കൊളംബിയയുടെ യുബെർജെൻ ഹേണി റിയാസ് മാർട്ടീനെസിനെയാണ് നേരിടേണ്ടത്. 2016 റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായ മാർട്ടീനെസുമായുള്ള മത്സരം കടുക്കും. പ്രീക്വാർട്ടറിൽ ജയിച്ചാൽ റിയോയിലെ വെങ്കലമെഡൽ ജേതാവ് ചൈനയുടെ ഹു ജിയാഗ്വാനാകും ക്വാർട്ടറിൽ അമിതിന്റെ എതിരാളി. 2019-ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ അമിത് മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2021 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2020 ബോക്സിങ് ലോകകപ്പിൽ സ്വർണവും നേടിയാണ് അമിത് ഒളിമ്പിക്സിനെത്തിയത്. 2017-ൽ തന്റെ ആദ്യ ദേശീയ ചാന്പ്യഷിപ്പിൽ അമിത് സ്വർണം നേടിയിരുന്നു. Content Highlights: Tokyo 2020 boxing Amit Panghal up against Yuberjan Martinez of Colombia
from mathrubhumi.latestnews.rssfeed https://ift.tt/37d1Mqt
via
IFTTT