Breaking

Monday, July 26, 2021

ഫെന്‍സിങ്: രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങി ഇന്ത്യന്‍ താരം ഭവാനി ദേവി പുറത്ത്

ടോക്യോ: ഒളിമ്പിക്സിൽ വനിതാ ഫെൻസിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം സി.എ ഭവാനി ദേവി തോൽവി വഴങ്ങി പുറത്തായി. ലോക നാലാം നമ്പർ താരം ഫ്രാൻസിന്റെ മേനൺ ബ്രൂണറ്റാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ഭവാനി ദേവിയ്ക്ക് സാധിച്ചില്ല. 15-7 എന്ന സ്കോറിനാണ് മേനൺ വിജയിച്ചത്. തോറ്റെങ്കിലും തലയയുർത്തി തന്നെയാണ് ഇന്ത്യൻ വനിതാതാരം ടോക്യോയിൽ നിന്നും മടങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക് ഫെൻസിങ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെത്തുന്നത്. ആദ്യ റൗണ്ടിൽ ടുണീഷ്യയുടെ നാദിയ അസീസിയെ കീഴടക്കി ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു. ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനത്തുള്ള ഭവാനി ദേവി തമിഴ്നാട് സ്വദേശിനിയാണ്. Content Highlights: Indian fencer Bhavani Devi lost to Manon Brunet of France, tokyo 2020


from mathrubhumi.latestnews.rssfeed https://ift.tt/372MAfM
via IFTTT