ഓരോ ഒളിമ്പിക്സിലും അത്ലറ്റിക്സ് മത്സരങ്ങൾ തുടങ്ങുമ്പോൾ ഈ ചോദ്യം ഉയരും. ഇക്കുറിയെങ്കിലും അത്ലറ്റിക്സിൽ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ആരും ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ മെഡൽ നേടിയിട്ടില്ല. ടോക്യോയിലും ആ പതിവു ചോദ്യമുയരുന്നു. മെഡൽസാധ്യതയുള്ള ഒന്നിലധികം പേർ ഇക്കുറി ഇന്ത്യൻ സംഘത്തിലുണ്ട്. കമൽപ്രീത് കൗർ ഡിസ്ക്സ് ത്രോ മികച്ച പ്രകടനം: 66.59 മീറ്റർ വനിതകളുടെ ഡിസ്കസ് ത്രോയിൽ 66.59 മീറ്റർ എറിഞ്ഞ കമൽപ്രീത് കൗർ ദേശീയ റെക്കോഡിന് ഉടമയാണ്. ഈയിനത്തിൽ 65 മീറ്റർ പിന്നിടുന്ന ആദ്യ ഇന്ത്യക്കാരിയും. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ക്യൂബയുടെ ഡെനില കാബെല്ലറോ 65.34 മീറ്ററും വെള്ളി ജേതാവായ ഫ്രഞ്ച് താരം മെലിന റോബർട്ട് മിച്ചോൺ 66.73 മീറ്ററുമാണ് എറിഞ്ഞത്. നീരജ് ചോപ്ര ജാവലിൻ ത്രോ മികച്ച പ്രകടനം: 88.07 മീറ്റർ നിലിവിലെ ഫോം അനുസരിച്ച് മെഡൽസാധ്യതയിൽ മുന്നിലുള്ളത് ജാവലിൻ താരമായ നീരജ് ചോപ്രയാണ്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണജേതാവായ 23-കാരൻ 88.07 മീറ്റർ എറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ റെക്കോഡ് കൂടിയാണിത്. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷ്റോൺ വാൽക്കോട്ട് 85.38 മീറ്ററും വെള്ളിനേടിയ കെനിയൻ താരം ജൂലിയസ് യെഗോ 88.24 മീറ്ററുമാണ് എറിഞ്ഞത്. 2016 അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ (86.48 മീറ്റർ) ലോകറെക്കോഡോടെ സ്വർണം നേടിയിരുന്നു നീരജ്. തേജീന്ദർ പാൽ സിങ് ടൂർ ഷോട്ട്പുട്ട് മികച്ച പ്രകടനം: 21.49 മീറ്റർ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഏഷ്യൻ ജേതാവാണ് തേജീന്ദർ പാൽ സിങ് ടൂർ. പഞ്ചാബിൽനിന്നുള്ള 26-കാരനായ തേജീന്ദർ 21.49 മീറ്റർ ദൂരം കണ്ടെത്തിയാണ് ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടിയ ന്യൂസീലൻഡിന്റെ തോമസ് വാൽഷ് 21.36 മീറ്ററാണ് എറിഞ്ഞത്. വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പുണിയ, 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാശ് സാബ്ലെ, പുരുഷന്മാരുടെ ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ, പുരുഷ റിലേ ടീം എന്നിവരും മുന്നേറാൻ സാധ്യതയുണ്ട്. Content Highlights: Tokyo 2020 India into athletics campaign
from mathrubhumi.latestnews.rssfeed https://ift.tt/2VilyhR
via
IFTTT