Breaking

Saturday, July 31, 2021

ഒറ്റ ദിവസം 5.05 ലക്ഷം പേര്‍ക്ക് വാക്സിന്‍: റെക്കോര്‍ഡ് നേട്ടവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3,41,753 പേർക്ക് ഒന്നാം ഡോസും 1,63,002 പേർക്ക് രണ്ടാം ഡോസും നൽകി. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമാണ് ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളത്ത് രണ്ട്ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. സുഗമമായ വാക്സിനേഷന് എത്രയും വേഗം കൂടുതൽ വാക്സിൻ ലഭിക്കേണ്ടത് ആവശ്യമാണ്. ഇന്ന് 1,753 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 52,123 പേർക്ക് വാക്സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്സിൻ നൽകി. സംസ്ഥാനത്ത് 1,38,07,878 പേർക്ക് ഒന്നാം ഡോസും 59,68,549 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,76,427 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേർക്ക് ഒന്നാം ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസുംനൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി വ്യക്തമാക്കി. Content Highlights: Kerala marked record vaccination on monday


from mathrubhumi.latestnews.rssfeed https://ift.tt/3ifA3M4
via IFTTT