Breaking

Wednesday, July 28, 2021

മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ചു

ന്യൂഡൽഹി: അതിർത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടർ ജനറൽ രാകേഷ് അസ്താനയെ ഡൽഹി പോലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് ഡൽഹി പോലീസ് കമ്മിഷണറായി നിയമിച്ചത്. 2019 ജനുവരിയിൽ സി.ബി.ഐ. സ്പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവിഅലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി. അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സി.ബി.ഐ.യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ഡയറക്ടർ ജനറലായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്. മോദിയുടെ കണ്ണിലുണ്ണിയാണ് അസ്താനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു.ഡൽഹിക്ക് പുറത്ത് നിന്നുള്ള അസ്താന മേധാവിയായി നിയമിതനാകുന്നതിൽ ഡൽഹി പോലീസിനിടയിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. Content Highlights:Rakesh asthana to take over as delhi police commissioner


from mathrubhumi.latestnews.rssfeed https://ift.tt/3iSHbNM
via IFTTT