തിരുവനന്തപുരം: വാക്സിൻ തീർന്നതിനാൽ മൂന്നുദിവസമായി അവതാളത്തിലായ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്സിൻ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ പൂർണമായി സ്തംഭിച്ചിരുന്നു. മറ്റിടങ്ങളിൽ ചെറിയ തോതിൽ കൊവാക്സിൻ കുത്തിവെപ്പ് മാത്രമാണ് നടന്നത്. ഇന്നലെ കൂടുതൽ വാക്സിൻ എത്തിയതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്സിനാണ് ലഭിച്ചത്. 8,97,870 ഡോസ് കോവിഷീൽഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പോലീസിന് ഡി.ജി.പി. അനിൽകാന്ത് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിർദേശം. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസും 57,16,248 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യയിലെ 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. content highlights:kerala to resume covid vaccination today
from mathrubhumi.latestnews.rssfeed https://ift.tt/3xhwf1u
via
IFTTT