Breaking

Thursday, July 29, 2021

ബോക്‌സിങ് റിങ്ങില്‍ അമ്മമാരുടെ പോരാട്ടം

ടോക്യോ: ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ മേരികോമും കൊളംബിയയുടെ ലോറെന വലൻസിയ വിക്ടോറിയയും നേർക്കുനേർവരുമ്പോൾ അതൊരു അപൂർവപോരാട്ടമാകും. വ്യാഴാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് മേരികോം-വിക്ടോറിയ പോരാട്ടം. ഒളിമ്പിക്സിനെത്തിയ അമ്മമാരുടെ മത്സരം. വളർത്തുപുത്രിയടക്കം നാലു മക്കളുടെ അമ്മയാണ് മേരികോം. ആൺ കുഞ്ഞിന്റെ അമ്മയാണ് ലോറെന. 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന 38-കാരിയായ മേരികോം ഇന്ത്യയുടെ മെഡൽപ്രതീക്ഷയാണ്. ആദ്യമത്സരത്തിൽ ഡൊമിനിക്കയുടെ മിഗ്വലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്. 32-കാരിയായ ലോറെന 2016 റിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയിരുന്നു. ലോകചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ് വലിയ നേട്ടം. പാൻ അമേരിക്ക ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്. Content Highlights: Tokyo 2020 Boxing Lorena Valencia vs M C Mary Kom Round of 16


from mathrubhumi.latestnews.rssfeed https://ift.tt/3ygMT2o
via IFTTT