Breaking

Friday, July 30, 2021

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ രണ്ട് ബില്ലുകള്‍കൂടി ചര്‍ച്ചയില്ലാതെ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: ലോക്സഭയിൽ പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ ചർച്ചയ്ക്കെടുക്കുകപോലും ചെയ്യാതെ രണ്ട് ബില്ലുകൾ കൂടി പാസാക്കി ലോക്സഭ. എയർപോർട്സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബിൽ, ഉൾനാടൻ ജലഗതാഗത ബിൽ എന്നിവയാണ് ലോക്സഭ ഇന്ന് പാസാക്കിയത്. രാജ്യത്ത എല്ലാ വിഭാഗം ജനങ്ങൾക്കും വിമാനയാത്ര സാധ്യമാക്കുകയെന്നതാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു. ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ നഗരങ്ങളിൽ നിന്ന് പോലും വിമാനസർവീസുകൾ ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉൾനാടൻ ജലഗതാഗതം സംബന്ധിച്ച നിയമങ്ങളിൽ ഏകീകരണമുണ്ടാക്കുന്നതിനാണ് രണ്ടാമത്തെ ബിൽ പാസാക്കിയതെന്ന് മന്ത്രി സർബാനന്ദ സൊണാവൽ പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു. Content Highlights: two more bills passed in Loksabha without debate


from mathrubhumi.latestnews.rssfeed https://ift.tt/3fbUMP7
via IFTTT