ടോക്യോയിലെ ബോക്സിങ് റിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ വെള്ളിയാഴ്ചയിറങ്ങുമ്പോൾ രാജ്യം കാത്തിരിക്കുകയാണ്, ബോക്സിങ്ങിലെ ആദ്യ മെഡലിനായി. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് തായ്പേയുടെ നിൻ ചിൻ ചെന്നാണ് ക്വാർട്ടർ ഫൈനലിൽ ലവ്ലിനയുടെ എതിരാളി. സെമിയിലെത്തിയാൽ മെഡൽ ഉറപ്പാകും. 2018, 2019 ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലമെഡൽ ജേതാവാണ് ഗുവാഹാട്ടിക്കാരിയായ ലവ്ലിന. പ്രീക്വാർട്ടർ മത്സരത്തിൽ ജർമനിയുടെ നദീൻ അപ്റ്റെസിനെയാണ് (3-2) പരാജയപ്പെടുത്തിയത്. 2018-ലെ ലോകചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ നിൻ ചിൻ ലവ്ലിനയ്ക്കു കടുത്ത വെല്ലുവിളിയാണ്. Content Highlights: Tokyo 2020 Boxer Lovlina Borgohain a step away from ensuring medal
from mathrubhumi.latestnews.rssfeed https://ift.tt/3zH7JZ8
via
IFTTT