കുമളി: രാജ്ഭവനിൽ ഗവർണറുടെ അതിഥിയായി കുറച്ചുനേരം. ഇറങ്ങാൻനേരം അദ്ദേഹം ഒരു സ്നേഹസമ്മാനവും നൽകി. മനോഹരമായ ഒരു കസവുസാരി. സെൽവമാരിക്ക് സ്വപ്ന നിമിഷമായിരുന്നു അത്.ഏലത്തോട്ടത്തിൽ പണിയെടുത്ത് പഠിച്ച് സർക്കാർ ഹൈസ്കൂളിലെ അധ്യാപികയായ സെൽവ മാരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. ‘സെൽവമാരി, മാരിവില്ല് പോലെ ജീവിതം’ എന്ന മാതൃഭൂമി വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗവർണർ സെൽവമാരിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചത്. പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം തുടരണമെന്നും ഉപദേശിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3f5tBp3
via
IFTTT