Breaking

Wednesday, July 28, 2021

കൈലി പൊരുതിനേടി, അച്ഛന്റെ സ്വപ്നം

100 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി നീന്തൽക്കുളത്തിൽനിന്നു കയറിയപ്പോൾ കൈലി മക്യൂവൺ സന്തോഷംകൊണ്ട് തുള്ളിച്ചാടിയില്ല. ആ 20 വയസ്സുകാരി അൽപസമയം നിർവികാരതയോടെ നിന്നു. പതുക്കെ സങ്കടം അവളുടെ കണ്ണുകളിൽ പെയ്തിറങ്ങി. ഓസ്ട്രേലിയൻ താരമായ കൈലി മക്യൂവനെ നീന്തൽക്കുളത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയത് അച്ഛൻ ഷോൾട്ടോ ആയിരുന്നു. മകൾ ഒളിമ്പിക്സിൽ മെഡൽ നേടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായി കരുതിയ ഷോൾട്ടോ ഇപ്പോൾ ജീവനോടെയില്ല. അർബുദ ബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞവർഷം ഓഗസ്റ്റ് 13-ന് ലോകത്തോട് വിടപറഞ്ഞു. അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിക്കാൻ ടോക്യോയിലേക്ക് തിരിച്ചപ്പോഴും മത്സരത്തിന് ഇറങ്ങിയപ്പോഴും സന്തോഷത്തിനുപകരം അച്ഛന്റെ അഭാവം കൈലിയെ അലട്ടി. അദ്ദേഹം ഗാലറിയിലിരുന്ന് തനിക്കുവേണ്ടി കൈയടിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ കൈലി നീന്തൽക്കുളലേക്ക് ഊളിയിട്ടു. 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ 57.47 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 20-ാം വയസ്സിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. ഷോൾട്ടോയും നീന്തൽ താരമായിരുന്നു. 2018-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന യൂത്ത് ഒളിമ്പിക്സിലൂടെയാണ് കൈലിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് ഒരു സ്വർണവും രണ്ടുവെള്ളിയും ഒരു വെങ്കലവും നേടി. 2019-ൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിമെഡലുകളും നേടി. ഒളിമ്പിക്സിനായുള്ള പരിശീലനം മുടക്കരുതെന്നായിരുന്നു മരിക്കുന്നതിന് തൊട്ടുമുമ്പ് പോലും ഷോൾട്ടോ കൈലിക്കു നൽകിയ നിർദേശം. പരിശീലകൻ ഡീൻ ബോക്സാൽ അതിന് പൂർണപിന്തുണ നൽകി. 100 മീറ്റർ ബാക്ക്സ്ട്രോക്ക് മത്സരത്തിന്റെ ഫൈനൽവരെ നാലുതവണ ഒളിമ്പിക്സ് റെക്കോഡ് താരങ്ങൾ മെച്ചപ്പെടുത്തി. കൈലിയുടെ മുഖ്യ എതിരാളിയായ അമേരിക്കയുടെ റെഗാൻ സ്മിത്തും റെക്കോഡ് മെച്ചപ്പെടുത്തിയവരിൽ ഉൾപ്പെടും. Content Highlights: Tokyo 2020 Kaylee McKeown wins gold in women s 100m backstroke


from mathrubhumi.latestnews.rssfeed https://ift.tt/3xawKdB
via IFTTT