തിരുവനന്തപുരം: മെഡിക്കൽ കോേളജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആക്രമണത്തിനു ശേഷം ആശുപത്രിപ്പരിസരത്ത് ഇറക്കിവിട്ട യുവതിയെ പോലീസും ജീവനക്കാരും ചേർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചികിത്സയിൽക്കഴിയുന്ന അമ്മയ്ക്കു ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ, വസ്ത്രം കീറി ദേഹമാസകലം ചെളി പറ്റിയിരുന്നു. സംശയം തോന്നിയ ജീവനക്കാർ ചോദിച്ചപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തുന്നത്. തുടർന്ന് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിയെടുത്ത ശേഷം പോലീസ് അന്വേഷണമാരംഭിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2V1js6e
via
IFTTT