ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് വിട്ടുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് തൊട്ടുമുമ്പായിട്ടാണ് പിൻമാറ്റം. ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ടീമിൽ നിന്ന് ബെൻ സ്റ്റോക്സ് പിൻമാറിയതായി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. മാനസിക ആരോഗ്യത്തിന് മുൻഗണന നൽകാനും ഇടത് ചൂണ്ടുവിരലിന് പൂർണ്ണ വിശ്രമം നൽകുന്നതിനുമാണ് അദ്ദേഹം പിൻമാറ്റം പ്രഖ്യാപിച്ചതെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. തന്റെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകാൻ ബെൻ സ്റ്റോക്സ് തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് പകരം ക്രെയ്ഗ് ഓവർട്ടണെ ടീമിലുൾപ്പെടുത്തി ഇ.സി.ബി അറിയിച്ചു. ബെൻ സ്റ്റോക്സിന്റെ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ച ഇ.സി.ബി അദ്ദേഹത്തിന് വേണ്ടത്ര സമയം അനുവദിക്കുമെന്നും കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3xffHa0
via
IFTTT