അഹമ്മദാബാദ്: മറ്റു സംസ്ഥാനങ്ങളിലെ മൃഗശാലകളിലേക്ക് സിംഹങ്ങളുടെ വമ്പൻ കൈമാറ്റത്തിനൊരുങ്ങുകയാണ് ഗുജറാത്ത്. 40 സിംഹങ്ങളെ കൈമാറി കെവാഡിയയിലെ ഏകതാപ്രതിമയ്ക്ക് സമീപമുള്ള മൃഗശാലയിൽ ഇതര മൃഗങ്ങളെ എത്തിക്കാനാണ് പരിപാടി. സിംഹങ്ങളെ നൽകുമ്പോൾ മറ്റ് മൃഗങ്ങളെ കൂടുതൽ കിട്ടും എന്നതാണ് ആകർഷണം. ഡൽഹി മൃഗശാലയിലേക്ക് മൂന്ന് സിംഹങ്ങളെ കൊടുക്കുമ്പോൾ രണ്ട് ഹിപ്പോകളെയും അഞ്ച് കലമാനുകളെയും പകരം കിട്ടും. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ മൃഗശാലകളുമായി ചർച്ചകൾ നടക്കുകയാണ്. ഗീർ വനങ്ങളിൽനിന്നുള്ള ഏഷ്യൻ സിംഹങ്ങളുടെ പ്രത്യുത്പാദനം നടത്തുന്നതിനുള്ള കേന്ദ്രം ജുനഗഢിലെ സക്കർബാഗ് മൃഗശാലയാണ്. ഒരു വർഷത്തിനുള്ളിൽ 46 സിംഹക്കുട്ടികളാണ് ഇവിടെ ജനിച്ചത്. കെവാഡിയയിലെ മൃഗശാലയിലേക്ക് കൂടുതൽ ഇനങ്ങളെ എത്തിക്കാനായി ഇവയെ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ 80 സിംഹങ്ങളെ ഇവിടെ നിന്നും കൈമാറിയിട്ടുണ്ട്. ലണ്ടൻ, സൂറിച്ച്, പ്രേഗ് തുടങ്ങിയ വിദേശ മൃഗശാലകളും ഇതിൽപ്പെടും. സിംഗപ്പൂരിൽനിന്ന് ആഫ്രിക്കൻ ചീറ്റപ്പുലികളെയും ഇങ്ങനെ എത്തിച്ചിരുന്നു. കഴിഞ്ഞവർഷത്തെ കണക്കെടുപ്പ് പ്രകാരം ഗീർവനങ്ങളിൽ 674 സിംഹങ്ങളുണ്ട്. വൈറസ് രോഗം ഭീഷണിയായിട്ടും സിംഹങ്ങളുടെ എണ്ണത്തിൽ അഞ്ചുവർഷംകൊണ്ട് 29 ശതമാനം വർധനയുണ്ടായെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. Content Highlights:Gujarat is ready to handover lions
from mathrubhumi.latestnews.rssfeed https://ift.tt/2V9Fh3t
via
IFTTT