ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.എ.യുമായ മധു ബംഗാരപ്പ കോൺഗ്രസിലേക്ക്. വെള്ളിയാഴ്ച രാവിലെ ഹുബ്ബള്ളി ഗോകുൽ ഗാർഡനിൽ നടക്കുന്ന യോഗത്തിൽ മധു ബംഗാരപ്പ കോൺഗ്രസിൽ ചേരും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തിലാകും മധു ബംഗാരപ്പയുടെ കോൺഗ്രസ് പ്രവേശനം. മധു ബംഗാരപ്പയ്ക്കൊപ്പം ഹുബ്ബള്ളിയിലെ ജെ.ഡി.എസ്. നേതാക്കളായ കിരൺ ഹിരെമാത്ത്, ബസവരാജ് മായകർ തുടങ്ങിയവരും കോൺഗ്രസിൽ ചേരും. മധു ബംഗാരപ്പ നടനും സിനിമാ നിർമാതാവുമാണ്. സഹോദരൻ കുമാർ ബംഗാരപ്പ സൊറബയിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ.യാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3BM1p4h
via
IFTTT