Breaking

Monday, July 26, 2021

അര്‍ജന്റീനയില്‍ തടാകം 'പിങ്ക്' നിറത്തിലായി; ആശങ്കയില്‍ നാട്ടുകാര്‍

ട്രെല്യു (അർജന്റീന): അർജന്റീനയിൽ തെക്കൻ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പൂർണമായും പിങ്ക് നിറമായി മാറി. ഇത് അപകടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചെമ്മീൻ കയറ്റുമതി ചെയ്യുമ്പോൾ കേടുകൂടാതെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു കാരണമുണ്ടായ മലിനീകരണമാണ് ഇതെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും പറയുന്നു. മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന രാസവസ്തുവാണ് ഈ നിറത്തിന് പിന്നിൽ.കോർഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസ്സുകളിലേക്കും വെള്ളം എത്തിക്കുന്ന ചുബട്ട് നദിയിലേക്ക് ഈ മാലിന്യം ഒഴുക്കി വിടുന്നതാണ് കായലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്. #Argentina | The Corfo Lagoon in Patagonia, has turned pink after waste from fishing companies was dumped in its waters, sparking alarm among local residents and authorities. pic.twitter.com/aayh76bJJc — teleSUR English (@telesurenglish) July 25, 2021 നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുർഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും താമസക്കാർ വളരെക്കാലമായി പരാതിപ്പെട്ടിരുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയറിസിന് തെക്ക് 1,400 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. തടാകം കഴിഞ്ഞയാഴ്ച പിങ്ക് നിറമാവുകയും അസാധാരണ നിറമായി തന്നെ തുടരുകയാണെന്നും സമീപവാസികൾ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ, അയൽനഗരമായ ട്രെല്യുവിൽ നിന്നുള്ള സംസ്കരിച്ച മത്സ്യ മാലിന്യങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സംസ്കരണ പ്ലാന്റുകളിലേക്ക് തങ്ങളുടെ തെരുവുകളിലൂടെ കൊണ്ടുവരുന്നത് തടയാൻ റോസൺ നിവാസികൾ വലിയ ട്രക്കുകൾ റോഡിന് കുറുകെ നിരത്തി പ്രതിഷേധിച്ചിരുന്നു. ദിവസവും ഡസൻ കണക്കിന് ട്രക്കുകൾ മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്, ഞങ്ങൾക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല, സമീപവാസിയായ ലഡ പറഞ്ഞു. പ്രതിഷേധം കാരണം റോസൺ നഗരത്തിലേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാത്തതിനാൽ, കോർഫോ തടാകത്തിലേക്ക് മാലിന്യങ്ങൾ ഒഴുക്കാൻ ഫാക്ടറികൾക്ക് അധികൃതർ അനുമതി നൽകുകയായിരുന്നു. ഈ നിറം മാറ്റം തടാകത്തിന്കേടുപാടുകൾ വരുത്തില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാകുമെന്നും ചുബട്ട് പ്രവിശ്യയിലെ പരിസ്ഥിതി നിയന്ത്രണ മേധാവി ജുവാൻ മൈക്കെലൗഡ് വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. എന്നാൽ ട്രെല്യു നഗരത്തിന്റെ ആസൂത്രണ സെക്രട്ടറി സെബാസ്റ്റ്യൻ ഡി ലാ വല്ലിന ഇതിനോട് വിയോജിച്ചു. ഇത്രയും ഗുരുതരമായ ഒരു സംഭവത്തെ ചെറുതായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുബട്ട് പ്രവിശ്യയിൽ, പ്രധാനമായും ചെമ്മീൻ കയറ്റുമതിക്കായി മത്സ്യം സംസ്ക്കരിക്കുന്ന ഫാക്ടറികളിൽ ആയിരക്കണക്കിന് ആളുകളാണ് ജോലി ചെയ്യുന്നത്. അർജന്റീനയുടെ അറ്റ്ലാന്റിക് അധികാരപരിധിയിലുള്ള നിരവധി വിദേശ മത്സ്യകമ്പനികൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. Content Highlights: Pollution turns an Argentinan lake to pink colour


from mathrubhumi.latestnews.rssfeed https://ift.tt/3kVe2En
via IFTTT