Breaking

Thursday, July 29, 2021

റോവിങ്ങില്‍ ഇന്ത്യയ്ക്ക് 11-ാം സ്ഥാനം; മികച്ച പ്രകടനവുമായി അര്‍ജുന്‍ ലാല്‍ ജത് - അരവിന്ദ് സിങ് സഖ്യം

ടോക്യോ: റോവിങ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റെപ്പാഷെ സെമിയിൽ ഫൈനൽ ബിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഫൈനൽ റാങ്കിങ്ങിൽ 11-ാം സ്ഥാനത്തെത്താൻ അർജുൻ ലാൽ ജത് - അരവിന്ദ് സിങ് സഖ്യത്തിനായത്. ഒളിമ്പിക്സ് റോവിങ്ങിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ചരിത്രത്തിലാദ്യമായാണ് റോവിങ്ങിൽ ഇന്ത്യൻ സംഘം സെമിയിലെത്തുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ മൻജീത് സിങ്-സന്ദീപ് കുമാർ സഖ്യം നേടിയ 14-ാം സ്ഥാനമാണ് ഇതോടെ അർജുൻ ലാൽ ജത് - അരവിന്ദ് സിങ് സഖ്യത്തിനു മുന്നിൽ വഴിമാറിയത്. ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് ഫൈനൽ ബി മത്സരം റാങ്കിങ് നിർണയത്തിനായാണ് നടത്തുന്നത്. ഇരു സെമിയിലെയും ആദ്യ മൂന്നു സ്ഥാനക്കാർ ഫൈനലിൽ മെഡലിനായി മത്സരിക്കും. രണ്ടു സെമിയിലും മൂന്നു മുതൽ ആറുവരെ സ്ഥാനക്കാരാണ് ഫൈനൽ ബിയിൽ മത്സരിക്കുക. ഈ രണ്ടാം ഫൈനൽ ഏഴു മുതൽ 12 വരെ സ്ഥാനക്കാരെ നിർണയിക്കും. Content Highlights: Tokyo 2020 Rowing Men s Lightweight Double Sculls India finish 11th


from mathrubhumi.latestnews.rssfeed https://ift.tt/3iaimhh
via IFTTT