Breaking

Friday, July 30, 2021

മേല്‍ക്കൈ ലവ്‌ലിനയ്ക്ക്

വനിതാ ബോക്സിങ് വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ മെഡൽ നേട്ടത്തിനടുത്താണ് ലവ്ലിന. ഉയരവും (1.78 സെന്റീമീറ്റർ) കൈകളുടെ നീളവും ഇന്ത്യൻ താരത്തിന് എതിരാളിയായ നിൻ ചിൻ ചെന്നിനെതിരേ മേൽക്കൈ നൽകുന്ന ഘടകമാണ്. 1.69 സെന്റീമീറ്ററാണ് ചൈനീസ് തായ്പേയ് താരത്തിന്റെ ഉയരം. അടുത്തുവന്ന് ആക്രമിക്കാൻ ചെന്നിനെ അനുവദിക്കാതിരിക്കാൻ ലവ്ലിനയ്ക്ക് കഴിയണം. ഇതോടൊപ്പം കൈകളുടെ നീളത്തിന്റെ ആനുകൂല്യം മുതലെടുത്ത് എതിരാളിയെ ആക്രമിക്കാൻ കഴിയുകയും ചെയ്യണം. ലോകറാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയാണ് ചെൻ. 2018-ലെ ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ ലവ്ലിനയെ തോൽപ്പിച്ച ചരിത്രവും ചെന്നിനുണ്ട്. ഇതൊന്നും ലവ്ലിനയ്ക്കുമുന്നിൽ തടസ്സമാകില്ല. സ്വന്തം കഴിവിൽ വിശ്വസിച്ച് പൊരുതിയാൽ ജയവും ഒളിമ്പിക് മെഡലും സ്വന്തമാക്കാനാകും. 60 കിലോ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ സിമ്രൻജിത് കൗറിന്റെ എതിരാളി തായ്ലൻഡിന്റെ സുദാപോൺ സീസോൺഡിയാണ്. സാങ്കേതികപരമായി ഏറെ മികവുള്ള താരമാണ് പഞ്ചാബുകാരിയായ സിമ്രൻജിത്. ലോകറാങ്കിങ്ങിൽ നാലാം സ്ഥാനക്കാരി. സീസോൺഡിയാകട്ടെ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേത്രിയാണ്. Content Highlights: Tokyo 2020 Boxing coach R K Manoj Kumar assesses India s chances today


from mathrubhumi.latestnews.rssfeed https://ift.tt/3ibo2ra
via IFTTT