Breaking

Thursday, July 29, 2021

കോവിഡ് മരണക്കണക്കിൽ വൈരുദ്ധ്യം എല്ലാ ജില്ലകളിലും

തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിലും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ചതിലും എല്ലാ ജില്ലകളിലും വൈരുധ്യം. ഇൻഫർമേഷൻ കേരള മിഷൻറെ കണക്കുകൾ പന്ത്രണ്ടുജില്ലകളിലും ആരോഗ്യവകുപ്പിന്റെ കണക്കിനെ കടത്തിവെട്ടുന്നതാണ്. വയനാടും കാസർകോടും ആരോഗ്യവകുപ്പിന്റെ കണക്കുകളാണ് കൂടുതൽ. ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് അഡ്വ. പ്രാണകുമാറിന് വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കിൽ തിങ്കളാഴ്ചവരെയുള്ള 7316 മരണങ്ങളാണ് ആരോഗ്യവകുപ്പിന്റെ കണക്കിൽ ഇല്ലാത്തത്. അതേസമയം, പതിനായിരത്തിനും പതിമൂവായിരത്തിനുമിടയിൽ വ്യത്യാസമുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിദഗ്ധസമതി നടത്തിയ പുനഃപരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ്‌ അധികൃതർ നൽകുന്ന സൂചന. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണക്കണക്കിൽ പ്രത്യേക പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിരുന്നു. എത്ര പരാതികൾ ലഭിച്ചെന്നതും ആരോഗ്യവകുപ്പ് രഹസ്യമായി സൂക്ഷിക്കുകയാണ്. കണക്കിലെ പൊരുത്തക്കേടുകൾ എങ്ങനെ പരിഹരിക്കുമെന്നത് അധികൃതർ ഇനിയും വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച വരെ 16,326 പേർ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, 23,486 പേർ മരിച്ചെന്നാണ് പ്രതിപക്ഷം പുറത്തുവിട്ട വിവരാവകാശരേഖ. മരണക്കണക്ക് സർക്കാർ പൂഴ്ത്തിവെക്കുന്നെന്ന ആരോപണം ശരിവെക്കുന്നതാണിതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. കണക്കുകൾ മറച്ചുപിടിച്ചാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണക്കണക്ക് (ജൂലായ് 27 വരെ) ജില്ല ഇൻഫർമേഷൻ കേരള മിഷൻ ആരോഗ്യവകുപ്പ് തിരുവനന്തപുരം 2987 3200 കൊല്ലം 2131 1204പത്തനംതിട്ട 1168 504ആലപ്പുഴ 1376 1107കോട്ടയം 2351 661ഇടുക്കി 580 193എറണാകുളം 2283 1657തൃശ്ശൂർ 3002 1731പാലക്കാട് 2133 1458മലപ്പുറം 1430 1285കോഴിക്കോട് 2191 1664വയനാട് 264 276കണ്ണൂർ 1325 1052കാസർകോട് 265 334


from mathrubhumi.latestnews.rssfeed https://ift.tt/3ybCLbc
via IFTTT