ടോക്യോ: ഒളിമ്പിക്സിൽ ഫെൻസിങ്ങിന് ചരിത്രത്തിലാദ്യമായി യോഗ്യതനേടുന്ന ഇന്ത്യൻ താരം ഭവാനി ദേവിക്ക് രണ്ടാം റൗണ്ടുവരെയെത്തി അഭിമാനത്തോടെ മടക്കം. ആദ്യറൗണ്ടിൽ ടുണീഷ്യയുടെ നദിയ ബെൻ അസിസിയെ തോൽപ്പിച്ച് ഭവാനി തിളക്കമാർന്ന തുടക്കംകുറിച്ചു (15-3). റിയോ ഒളിമ്പിക്സിന്റെ സെമിഫൈനലിലെത്തിയ ഫ്രഞ്ച് താരം ബ്രൂനെറ്റായിരുന്നു രണ്ടാം റൗണ്ടിൽ എതിരാളി. ബ്രൂനെറ്റിനോട് തോറ്റെങ്കിലും (15-7) തലയുയർത്തിപ്പിടിച്ചുതന്നെയാണ് 27-കാരിയായ ഇന്ത്യൻ താരം മടങ്ങുന്നത്. ഞാൻ എന്റെ കഴിവിനനുസരിച്ച് പരിശ്രമിച്ചു. പക്ഷേ, എനിക്ക് വിജയിക്കാനായില്ല. നിങ്ങളുടെയൊക്കെ പ്രാർഥനകൊണ്ട് അടുത്ത ഒളിമ്പിക്സിൽ ഞാൻ ശക്തമായി തിരിച്ചുവരും. എല്ലാവർക്കും നന്ദി. - ഭവാനി പറഞ്ഞു. ടോക്യോ ഒളിമ്പിക്സ് നൽകിയ അനുഭവപരിചയം എനിക്ക് കരുത്താകും. ഭാവിയിൽ എന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് ഉപകാരപ്പെടും. ഫെൻസിങ്ങിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായതിൽ അഭിമാനമുണ്ടെന്നും ചെന്നൈ സ്വദേശിനിയായ ഭവാനി പറഞ്ഞു. ഇറ്റലിയിലാണ് ഭവാനി ദേവി പരിശീലനം നടത്തുന്നത്. Content Highlights: Tokyo 2020 fencer Bhavani Devi makes a mark
from mathrubhumi.latestnews.rssfeed https://ift.tt/376jigd
via
IFTTT