ഇമ്രാൻ അബ്ദുള്ള തിരുവനന്തപുരം: വീട്ടിൽ മുറിയടച്ചിരുന്ന് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കിൽ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാർ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചർ അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്ന ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇമ്രാന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇംതിയാസാണ് മരിച്ച ഇമ്രാന്റെ സഹോദരൻ. Content Highlights: Student who was addicted to mobile games found dead
from mathrubhumi.latestnews.rssfeed https://ift.tt/3zLGjkD
via
IFTTT