Breaking

Friday, July 30, 2021

മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ നീരജ് ചോപ്രയ്ക്ക് മെഡല്‍ സാധ്യത - അഞ്ജു ബോബി ജോര്‍ജ്

കൊറോണയാണെങ്കിലും നാഷണൽ ക്യാമ്പിൽ വിശ്രമമില്ലാത്ത പരിശീലനത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരെല്ലാം രണ്ടുവർഷത്തോളമായി ക്യാമ്പിലുണ്ട്. എന്നാൽ, വിദേശ രാജ്യങ്ങളിൽ കൂടുതൽ മത്സരപരിചയം നേടാനാകാത്തത് നമ്മുടെ പരിമിതിയാണ്. കഴിഞ്ഞവർഷം ഒരു അന്താരാഷ്ട്ര മത്സരത്തിൽപ്പോലും പങ്കെടുക്കാനായില്ല. നീരജ് ചോപ്ര ഒഴികെയുള്ളവർക്ക് ഈവർഷവും പരിചയം കിട്ടിയില്ല. അമേരിക്കയുടെയും യൂറോപ്പിലെയും താരങ്ങളിലേറെയും തുടർച്ചയായി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സാധ്യത വിലയിരുത്തുമ്പോൾ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര തന്നെയാണ് മുന്നിലുള്ളത്. തന്റെ ഏറ്റവുംമികച്ച പ്രകടനം പുറത്തെടുക്കാനായാൽ നീരജിന് മെഡൽ സാധ്യതയുണ്ട്. വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ, പുരുഷവിഭാഗം ഷോട്ട്പുട്ടിൽ തേജീന്ദർ സിങ് പാൽ ടൂർ എന്നിവർക്കും സാധ്യതയുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ 13-ാം സ്ഥാനത്തുവന്ന അവിനാശ് സാബ്ലെ തന്റെ മികച്ചസമയം അഞ്ചു സെക്കൻഡെങ്കിലും മെച്ചപ്പെടുത്തിയാൽ മെഡലിലേക്ക് അടുക്കും. പുരുഷ റിലേ ടീം ഫൈനലിലെത്തുമെന്നും ദ്യുതി ചന്ദ് രണ്ടാം റൗണ്ടിലെത്തുമെന്നും പ്രതീക്ഷിക്കാം. എം. ശ്രീശങ്കർ തന്റെ മികച്ച പ്രകടനം പുറത്തെടുത്താൽ ആദ്യ എട്ടിലെത്തും. ചെറിയ പ്രായത്തിൽ, ആദ്യ ഒളിമ്പിക്സിൽ ആദ്യ എട്ടിൽ എത്താനാവുന്നത് വലിയ നേട്ടം തന്നെയാണ്. അത് ഭാവിലേക്ക് മുതൽക്കൂട്ടാകും. സ്പ്രിന്റിൽ ആദ്യറൗണ്ട് കടക്കുക എന്നതുതന്നെ വലിയ നേട്ടമാകും. ഒരുപാട് സമ്മർദങ്ങൾക്ക് നടുവിലാണ് ഇക്കുറി മത്സരിക്കാൻ ഇറങ്ങുന്നത്. അതിനിടയിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയട്ടെ. എല്ലാവർക്കും ആശംസകൾ... Content Highlights: Tokyo 2020 Anju Bobby George India s chances in athletics


from mathrubhumi.latestnews.rssfeed https://ift.tt/3yfj6af
via IFTTT