Breaking

Wednesday, July 28, 2021

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്തുതീർക്കും. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിൽ വാക്സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു.തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻ നടപടികൾ ഫലപ്രദമാക്കാൻ തദ്ദേശ സ്വയംഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ കൂട്ടായി ശ്രമിക്കണം. തദ്ദേശ സ്വയംഭരണ തലത്തിൽ വാക്സിൻ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിൻ നൽകാനാകണം. തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കടയുടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. പ്രേട്ടോകോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: Pinarayis update on Covid regulations and vaccine supply in the state


from mathrubhumi.latestnews.rssfeed https://ift.tt/3f1leLp
via IFTTT