ടോക്യോ: ടേബിൾ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ശരത് കമൽ അജന്ത മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പോർച്ചുഗലിന്റെ ടിയാഗോ അപൊലോണിയയെ കീഴടക്കിയാണ് ശരത് കമൽ മൂന്നാം റൗണ്ടിലേക്ക് കടന്നത്. രണ്ടിനെതിരേ നാല് സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. മത്സരം ആറ് സെറ്റുകൾ കൊണ്ട് അവസാനിച്ചു. സ്കോർ: 2-11, 11-8, 11-5, 9-11,11-6, 11-9 ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശരത് കമൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. നാലാം സെറ്റിൽ പോർച്ചുഗീസ് താരം തിരിച്ചടിച്ചെങ്കിലും പരിചയസമ്പത്തിന്റെ ബലത്തിൽ അഞ്ചും ആറും സെറ്റുകളിൽ വിജയിച്ച് ശരത് കമൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ടേബിൾ ടെന്നീസ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് ശരത് കമൽ. മറ്റൊരു ഇന്ത്യൻ താരമായ സത്തിയൻ ജ്ഞാനശേഖരൻ ഇന്നലെ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. വനിതാ വിഭാഗത്തിൽ മണിക ബത്രയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. Content Highlights: Indian table tennis player Sharath Kamal, third round, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3kUM77f
via
IFTTT