Breaking

Saturday, July 31, 2021

ഒളിമ്പിക്‌സില്‍ മൂന്നു സ്വര്‍ണം നേടിയിട്ടും 'ബോയ്കട്ട്' അടിച്ചതാണ് ആഗോളപ്രശ്‌നം

ഒളിമ്പിക്സിൽ മൂന്നു സ്വർണ മെഡൽ നേടിയിട്ടും കാര്യമില്ല, സ്ത്രീകൾ തലമുടി ഒന്നു ചെറുതാക്കി വെട്ടിയാൽ അതു പ്രശ്നമാണ്. ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ താരമായ ദക്ഷിണ കൊറിയയുടെ ആൻ സാനിനാണ് ഈ ദുരവസ്ഥ. ദക്ഷിണ കൊറിയയിലെ പുരുഷൻമാരുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത ഒരു സംഘം സാമൂഹിക വിരുദ്ധരാണ് ആൻ സാനിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചത്. ആൻ സാൻ ഒളിമ്പിക് മെഡലിലേക്ക് അമ്പെയ്യുന്ന വീഡിയോക്ക് താഴെയായിരുന്നു ഇവരുടെ പരിഹാസം. ഇരുപതുകാരി ഒളിമ്പിക്സിൽ നേടിയ മെഡൽ തിരിച്ചടുക്കണം എന്നുവരെ പറഞ്ഞുകളഞ്ഞു ഈ ഒരു കൂട്ടം ആണുങ്ങൾ. ആൻ സാൻ പുരുഷൻമാരെ വെറുക്കാൻ പ്രേരിപ്പിക്കുകയാണെത്രേ. രാജ്യത്തെ സ്ത്രീ വിരുദ്ധമായ നിമയങ്ങൾക്കെതിരേ തലമുടി വെട്ടി ഫെമിനിസ്റ്റ് സംഘടനകൾ പ്രതിഷേധിക്കുന്നതിനിടയിലാണ് ആൻ സാന്നിനെതിരായ ഈ സൈബർ ആക്രമണം. എന്നാൽ ഈ പ്രതിഷേധത്തിന് പിന്തുണയുമായിട്ടാണ് താൻ തലമുടി വെട്ടിയതെന്ന് കൊറിയൻ താരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടോക്യോയിൽ വനിതാ ടീം, മികസ്ഡ് ടീം, വനിതാ സിംഗിൾസ് വിഭാഗങ്ങളിലാണ് ആൻ സാൻ സ്വർണത്തിലേക്ക് അമ്പെയ്തത്. ലോക ഒന്നാം റാങ്കുകാരിയായ ഇന്ത്യൻ താരം ദീപികാ കുമാരിയും കൊറിയൻ താരത്തിന് മുന്നിൽ വീണവരുടെ കൂട്ടത്തിലുണ്ട്. S. Korean men are demanding the Korean Archery Association to take back the gold medals from Olympic record-breaking archer An San, alleging that “shes a short-haired feminist.” And its only the most recent episode in a barrage of mounting anti-feminist backlash here. Thread. pic.twitter.com/vvSmeHZ068 — solidarity.kr_ (@solidarity_kr) July 29, 2021 Content Highlights: South Korean archer An San overcomes online abuse to win 3 gold medals at the Tokyo Olympics


from mathrubhumi.latestnews.rssfeed https://ift.tt/3fdlVkQ
via IFTTT