ടോക്യോ: അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തിൽ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യൻ താരം വിജയം സ്വന്തമാക്കിയത്. സ്കോർ: 6-5. നിശ്ചിത അഞ്ചുസെറ്റുകളിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക 10 പോയന്റ് നേടിയപ്പോൾ റഷ്യൻ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാനായത്. സ്കോർ: 28-25, 26-27, 28-27, 26-26, 25-28, 10-8 ക്വാർട്ടർ ഫൈനൽ മത്സരം ഇന്നുതന്നെ നടക്കും. Content Highlights: Indian Archer Deepika Kumari advanced into the quarter finals, tokyo 2020
from mathrubhumi.latestnews.rssfeed https://ift.tt/3j6B48H
via
IFTTT