ടോക്യോ: ഷൂട്ടിങ് റേഞ്ചിൽ ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് നിരാശ. ചൊവ്വാഴ്ച നടന്ന 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കർ സഖ്യത്തിന് ഫൈനലിന് യോഗ്യത നേടാൻ സാധിച്ചില്ല. യോഗ്യതാ റൗണ്ടിൽ ആദ്യ സ്റ്റേജിൽ 582 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് സഖ്യം മുന്നേറിയത്. സൗരഭ് തകർപ്പൻ ഫോമിലായിരുന്നു മൂന്ന് ഷോട്ടിൽ 98, 100, 98 എന്നിങ്ങനെ പോയന്റുകൾ നേടിയായിരുന്നു കുതിപ്പ്. മനുവാകട്ടെ 97, 94, 95 പോയന്റുമായി ഉറച്ച പിന്തുണ നൽകുകയും ചെയ്തു. പക്ഷേ രണ്ടാം സ്റ്റേജിൽ സമ്മർദത്തിന് അടിമപ്പെട്ടതോടെ ഇന്ത്യൻ ജോഡിക്ക് പിഴച്ചു. സൗരഭ് രണ്ട് ഷോട്ടുകളിൽ നിന്ന് 96, 98 എന്നിങ്ങനെ 194 പോയന്റുകൾ നേടിയപ്പോൾ മനുവിന് നേടാനായത് 92, 94 ഷോട്ടുകളിലൂടെ 186 പോയന്റ് മാത്രം. ഇതോടെ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് വീണു. 10 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഇരുവരും രണ്ടാം റാങ്കുകാരാണ്. ടോക്യോയിൽ സൗരഭ് ഈയിനത്തിൽ ഫൈനൽ റൗണ്ടിൽ കടന്നിരുന്നു. വനിതാ വിഭാഗത്തിൽ നന്നായി തുടങ്ങിയ മനു ഭേക്കറിന് പിസ്റ്റളിലെ തകരാറാണ് തിരിച്ചടിയായത്. Content Highlights: Tokyo 2020 Manu Bhaker-Saurabh Chaudhary disappoint
from mathrubhumi.latestnews.rssfeed https://ift.tt/3y9dzC3
via
IFTTT