Breaking

Friday, July 30, 2021

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഇന്ത്യ നിര്‍മിച്ചത് 703 കിലോമീറ്റര്‍ ദേശീയപാത

ന്യൂഡൽഹി: പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് ഇന്ത്യയിൽ ഇതുവരെ703 കിലോമീറ്റർ ദൂരം ദേശീയപാത നിർമിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പ്മന്ത്രി നിതിൻ ഗഡ്കരിലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ദേശീയപാതയുടെ ടാറിങ്ങിൽ പ്ലാസ്റ്റിക് മാലിന്യം കൃത്യമായും നിർബന്ധമായും ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിലെ 50 കിലോമീറ്റർ ചുറ്റളവിൽ ദേശീയപാതാ നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കണമെന്നാണ് മാർഗനിർദേശമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ദോഷം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ആറുമുതൽ എട്ടുശതമാനം വരെ പ്ലാസ്റ്റിക്കാണ് റോഡ് നിർമാത്തിന് ഉപയോഗിക്കുന്നത്. ബാക്കി 92 മുതൽ 94 ശതമാനം വരെ ടാറും ഉപയോഗിക്കും. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുമെന്ന് 2016-ലാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. അതിനുശേഷം 11 സംസ്ഥാനങ്ങളിൽ റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. Content Highlights:703 km National Highways have been constructed with use of waste plastic


from mathrubhumi.latestnews.rssfeed https://ift.tt/3iYZ0ut
via IFTTT