Breaking

Monday, August 24, 2020

മാവേലിയായി മന്ത്രി ജയരാജന്റെ കൊച്ചുമകൻ

തിരുവനന്തപുരം: ഓണക്കാലമാണ്, മാവേലി ഏതുസമയത്തും നമുക്ക് മുന്നിലെത്താം. ഞായറാഴ്ച മന്ത്രി ഇ.പി. ജയരാജന്റെ പത്രസമ്മേളനത്തിനിടയ്ക്കാണ് കൊച്ചുമാവേലി പ്രത്യക്ഷപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചൂടേറിയ ചോദ്യങ്ങള്‍ക്ക് മറുപടികൊടുത്ത് മന്ത്രി വിയര്‍ത്തിരിക്കുമ്പോഴായിരുന്നു ചെറുമകന്‍ തൃകയ് മാവേലിയുടെ വേഷത്തിലെത്തിയത്. പിന്നെ എല്ലാവരുടെയും ശ്രദ്ധ നാലുവയസ്സുകാരനിലായി. മുത്തച്ഛന് നേരെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ എറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം തൃകയ് ഓണാശംസകള്‍ നേര്‍ന്നു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിൻ മറക്കരുതെന്നും ആഘോഷങ്ങള്‍ക്കിടയിലും കൊറോണയെ അകലത്തില്‍ നിര്‍ത്താന്‍ ശീലിക്കണമെന്നും എല്ലാവരെയും ഓര്‍മിപ്പിച്ച് മുത്തച്ഛന് സാനിറ്റൈസര്‍ പുരട്ടി നല്‍കി. ജയരാജന്റെ രണ്ടാമത്തെ മകന്‍ രാജ് ജയരാജന്റെ മൂത്തമകനാണ് യു.കെ.ജി. വിദ്യാര്‍ഥിയായ തൃകയ്. സ്കൂളിലെ ഓണ്‍ലൈന്‍ ഫൊട്ടൊ മത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായായിരുന്നു മാവേലിവേഷം.


from mathrubhumi.latestnews.rssfeed https://ift.tt/3aRVlKC
via IFTTT