തൃശ്ശൂർ: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇക്കാലത്തു നടന്ന അപകടമരണങ്ങളുടെ പിന്നിൽ തീവ്രവാദിസംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണിത്. ഇതിനായുള്ള വിവരശേഖരണം തുടങ്ങി.1992-ൽ തൃശ്ശൂരിൽ രൂപംകൊണ്ട തീവ്രവാദസംഘടനയാണ് ജംഇയ്യത്തുൽ ഇഹ്സാനിയ. 1997-ൽ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അൻവരി ദുബായിലേക്ക് കടന്നു. ഇക്കാലത്ത് നിരവധി ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകർ അപകടങ്ങളിലും ദുരൂഹസാഹചര്യങ്ങളിലും മരിച്ചിട്ടുണ്ട്.1996 ഒാഗസ്റ്റിൽ മാത്രം മൂന്ന് ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്ക് വെളിപ്പെട്ടത്. ഇതോടെ നിൽക്കക്കള്ളിയില്ലാതെ സംഘത്തിലെ അംഗങ്ങൾ പലരും ഒളിവിൽ േപാകുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.തൊഴിയൂർ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയതെന്ന് പിന്നീട് തെളിഞ്ഞു. 1994 ഡിസംബർ നാലിന് നടന്ന കൊലപാതകത്തിലെ പങ്ക് കണ്ടെത്തിയത് 25 വർഷം കഴിഞ്ഞാണ്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ഒാഗസ്റ്റ് എട്ടിന് പാലൂർ അങ്ങാടിയിലെ പച്ചക്കറിവ്യാപാരിയായിരുന്ന ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഇൗ സംഘടനയിലെ അംഗങ്ങളാണെന്ന് തെളിവ് കിട്ടി.ഇതോടെയാണ് 1992-നുശേഷം അഞ്ചുവർഷം കേരളത്തിലുണ്ടായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുടെ അപകട-ദുരൂഹമരണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/35J85Ao
via
IFTTT