Breaking

Saturday, October 12, 2019

ജഗന്‍ മോഹന്‍ റെഡ്ഡി മാനസിക രോഗിയെപ്പോലെ പെരുമാറുന്നുവെന്ന് ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പെരുമാറ്റം മാനസികരോഗിയുടേതു പോലെയാണെന്ന് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സർക്കാർ നടപ്പിലാക്കുന്നത് ജനവിരുദ്ധ രാഷ്ട്രീയമാണ്. മറ്റ് പാർട്ടികളുടെ നേതാക്കൾക്കെതിരെ അനാവശ്യമായ കേസുകൾ എടുക്കുകയാണ്. പോലീസ് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നോട് മാന്യമായി പെരുമാറുന്നവരോട് ഞാനും മാന്യമായാണ് പെരുമാറുന്നത്. പക്ഷേ ജഗന്റെ പെരുമാറ്റം ഒരു മാനസിക രോഗിയുടേതാണ്.-ചന്ദ്രബാബു നായിഡു പറഞ്ഞു. വൈ.എസ്.ആർ.കോൺഗ്രസ് ഭരണം വളരെ മോശമാണ്. പാർട്ടി നേതാക്കൾ ജഗ്ഗൻ ടാക്സ് പിരിക്കുകയാണ്. ഞാൻ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവർക്കും ഒരുപോലെയാകണം. സർക്കാർ ധാർഷ്ട്യം അവസാനിപ്പിക്കണം. സർക്കാർ ഞങ്ങളുടെ പാർട്ടി പ്രവർത്തകരെ ലക്ഷ്യംവെക്കുകയാണ്. ഇത് നല്ലതിനല്ല. നായിഡു പറഞ്ഞു. വിശാഖപട്ടണത്ത് പാർട്ടി പ്രവർത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. ജഗൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം തങ്ങളുടെ പാർട്ടി പ്രവർത്തകരെ പീഡിപ്പിക്കുകയാണെന്ന് മുമ്പും ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. സർക്കാരിനെതിരെ പ്രതിഷേധ റാലി നടത്താൻ തുനിഞ്ഞ ചന്ദ്രബാബു നായിഡുവും മകൻ നര ലോകേഷും അടക്കമുള്ള നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരുന്നു. content highlights:Jagan Reddy Is Acting Like A Psycho: N Chandrababu Naidu


from mathrubhumi.latestnews.rssfeed https://ift.tt/33qMWsF
via IFTTT