Breaking

Friday, October 18, 2019

'വറ്റി വരണ്ട തല'; വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി. വറ്റി വരണ്ട വി.എസിന്റെ തലയിൽനിന്ന് എന്ത് ഭരണപരിഷ്കാരമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വി.എസ്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായപ്പോൾ താൻ ഒരുപാട് പ്രതീക്ഷിച്ചു. വളരെ ചെറുപ്പക്കാരനായ അദ്ദേഹം ചെയർമാനാവുമ്പോൾ നാട്ടിൽ എന്തൊക്കെയോ സംഭവിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് സുധാകരൻ പരിഹാസരൂപേണ പറഞ്ഞു. വട്ടിയൂർക്കാവിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ. മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തിൽ കുടപ്പനക്കുന്നിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. Content Highlights:Congress leader K.Sudhakaran by insult VS Achuthanandan


from mathrubhumi.latestnews.rssfeed https://ift.tt/2J03hMW
via IFTTT