കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ റോജോയുടെയും റെഞ്ചിയുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. കല്ലറയിൽ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധം ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി വ്യാഴാഴ്ച രാവിലെ റോജോയും റെഞ്ചിയും ജോളിയുടെ മക്കളും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. ഡിഎൻഎ പരിശോധനയുമായി ബന്ധപ്പെട്ട് ഏത് സാമ്പിളുകൾ ശേഖരിക്കണമെന്ന കാര്യത്തിൽ ഡോക്ടർന്മാരാകും തീരുമാനമെടുക്കുക. റോജോയുടെയും റെഞ്ചിയുടെയും ഡി.എൻ.എ പരിശോധിക്കുന്നതിലൂടെയാകും അന്നമ്മയുടെയും ടോം തോമസിന്റെയും ഭൗതികഭാഗങ്ങൾ തിരിച്ചറിയാനും തുടർ പരിശോധന സാധ്യമാവുകയും ചെയ്യുക. റോയിയുടെ ഭൗതികഭാഗങ്ങളുടെ പരിശോധനയ്ക്കായാണ് രണ്ട് മക്കളുടെ ഡിഎൻഎ ശേഖരിക്കുന്നത്. Content Highlights:koodathai murder case, DNA collecting from rojo, renji and jollys children
from mathrubhumi.latestnews.rssfeed https://ift.tt/2MnFEAa
via
IFTTT