Breaking

Thursday, September 5, 2019

തുഷാറിന്റെ കേസിൽ മനസ്സാക്ഷിക്ക് വിരുദ്ധമായതൊന്നും ചെയ്തില്ല- യൂസഫലി

ദുബായ്: ബി.ഡി.ജെ.എസ്.നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. താൻ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരും. കുടുംബസുഹൃത്തിന്റെ മകന് ഒരുപ്രശ്നം വന്നപ്പോൾ ആ പിതാവിന്റെ അപേക്ഷ അനുസരിച്ച് കോടതിയിൽ കെട്ടിവെയ്ക്കാൻ പണംനൽകുക മാത്രമാണ് ചെയ്തതെന്ന് യൂസഫലി പറഞ്ഞു. കാരുണ്യപ്രവർത്തനം നടത്തുമ്പോൾ അവരുടെ പ്രശ്നംമാത്രമേ നോക്കാറുള്ളൂ. അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമാകാറില്ല. യു.എ.ഇ.യിൽ ശക്തമായ നിയമം ഉണ്ട്. അതിൽ ഇടപെടാനൊന്നും ആർക്കും കഴിയില്ല. താനും അത്തരം കാര്യങ്ങളിൽ ഇടപെടാറില്ല. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വിഷയത്തിൽ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. ഈ വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ തനിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സാമൂഹികമാധ്യമങ്ങളിൽ തനിക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ഭയക്കുന്നില്ല. ഗൾഫ് നാടുകളിലെ ഭരണാധികാരികൾക്ക് തന്നെ നന്നായിഅറിയാം. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള സഹായങ്ങൾ ഇനിയുംചെയ്യും. സാമൂഹികമാധ്യമ ആക്രമണങ്ങൾകൊണ്ട് അത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്മാറില്ലെന്നും യുസഫലി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുകയും യൂസഫലിക്ക് എതിരെ മോശം ഭാഷ ഉപയോഗിക്കുകയുംചെയ്തതിന് മൂന്ന് ഗൾഫ് രാജ്യങ്ങളിലായി ആറുപേർക്കെതിരേ അതാതിടത്തെ സൈബർ പോലീസ് കേസെടുത്തിരുന്നു. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലാണ് കേസുകൾ. സൗദിയിൽ അറസ്റ്റിലായ മലയാളിയെ നാടുകടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ അയാളെ യൂസഫലിതന്നെ ഇടപെട്ട് ജയിൽമോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യർഥനയെത്തുടർന്നാണ് പൊലീസ് കേസ് പിൻവലിച്ചത്. Content Highlights:thushar vellappally cheque bounce case-ma yusuf ali


from mathrubhumi.latestnews.rssfeed https://ift.tt/2Llnnmy
via IFTTT