തിരുവനന്തപുരം: നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെത്തി. എയർ ഇന്ത്യാ വിമാനത്തിൽ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരായ എ.കെ.ബാലൻ.ഇ.ചന്ദ്രശേഖരൻ,കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ മന്ത്രിമാർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. മന്ത്രിമാരുമായി സംസാരിച്ച ശേഷം നിയുക്ത ഗവർണർ രാജ്ഭവനിലേക്ക് തിരിച്ചു.നാളെയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കുക. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയായിരിക്കും സത്യപ്രതിജ്ഞ. കേരളത്തിന്റെ 22-ാമത്തെ ഗവർണറായിരിക്കും ആരിഫ് മുഹമ്മദ്ഖാൻ. പദവിയിൽ കാലാവധി പൂർത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തിൽനിന്നു മടങ്ങിയിരുന്നു. അതേ സമയം പുതിയ ഗവർണർ സ്ഥാനമേൽക്കുന്നത് വരെ സാങ്കേതികമായി സദാശിവം തന്നെയാണ് കേരളത്തിന്റെ ഗവർണർ. ബുധനാഴ്ച രാജ്ഭവനിൽ സർക്കാർ ഒരുക്കിയ യാത്രയയപ്പിനുശേഷം വൈകീട്ട് അഞ്ചിന് ഇൻഡിഗോ വിമാനത്തിലാണ് സദാശിവം ചെന്നൈയിലേക്കു പോയത്. എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ പോലീസ് പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചായിരുന്നു മടക്കം. ഈറോഡ് സ്വദേശിയാണ് അദ്ദേഹം. സദാശിവത്തെയും ഭാര്യ സരസ്വതി സദാശിവത്തെയും യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ടോംജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേൺ എയർകമാൻഡ് എയർചീഫ് മാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡന്റ് ബ്രിഗേഡിയർ സി.ജി. അരുൺ, കളക്ടർ കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. Content Highlights:New Kerala Governor Arif Mohammed Khan arrived in Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2ZQsuiy
via
IFTTT