ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ഔദ്യോഗിക ലോഗോ പ്രകാശനം ചരിത്ര സംഭവമാക്കി ഫിഫ. ഡിജിറ്റൽ ക്യാമ്പെയ്നിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പൻ സ്ക്രീനുകളിൽ ഔദ്യോഹിക ലോഗോ പ്രദർശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് 8.22-ന് ആണ് പ്രകാശനം നടന്നത്. എട്ടിന്റെ ആകൃതിയിലുള്ള ഡിസൈൻ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്. The Official Emblem of the FIFA #WorldCup Qatar 2022 embodies the vision of an event that connects and engages the entire world, while also featuring striking elements of local and regional Arab culture and allusions to the beautiful game. pic.twitter.com/Z9k2UlaISm — FIFA World Cup (@FIFAWorldCup) September 3, 2019 ഖത്തറിനെ കൂടാതെ 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റൻ സ്ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദർശിപ്പിച്ചു. ഖത്തർ തലസ്ഥാനമായ ദോഹയിലെ പ്രധാന കെട്ടിടങ്ങളായ കത്താറ, സൂഖ് വാഖിഫ്, ഷെറാട്ടൺ ഹോട്ടൽ, അൽ ശൂല ടവർ എന്നിവയ്ക്കു പുറമേ കുവൈത്ത് (കുവൈത്ത് ടവേഴ്സ്), മസ്ക്കത്ത് (ഒപേറ ഹൗസ്), ബെയ്റൂത്ത് (റോഷെ റോക്ക്), അമ്മാൻ (റോയൽ ഹോട്ടൽ), അൽജീരിയ (ഒപേറ ഹൗസ്), തുണീസ്യ (ഹമ്മാമെത്ത്), റാബത്ത് (കോർണിഷ് റാബത്ത്), ഇറാഖ് (ബാഗ്ദാദ് ടവർ, തഹ്രീർ സ്ക്വയർ) തുടങ്ങിയ ഇടങ്ങളിൽ ഖത്തർ ലോകകപ്പ് ലോഗോ ഒരേസമയം പ്രദർശിപ്പിച്ചു. The Official Emblem of the 22nd edition of the FIFA #WorldCup was unveiled today as FIFA and host country Qatar reached another major milestone on the road to the world's greatest football showpiece. Read more: https://t.co/QLAMYhKPWe pic.twitter.com/5QSPiwRUp0 — FIFA World Cup (@FIFAWorldCup) September 3, 2019 ഇന്ത്യയിൽ മുംബൈയിലെ ബാബുൽ നാഥിലാണ് ലോഗോ പ്രദർശിപ്പിച്ചത്. അമേരിക്ക (ടൈം സ്ക്വയർ, ന്യൂയോർക്ക്), അർജന്റീന (ജനറൽ പാസി 15 ഡി ആഗസ്റ്റോ), ബ്രസീൽ (മെട്രോ ഡൊമിനിക്കൻ സീ സ്റ്റേഷൻ, സാവോ പോളോ), ചിലി (എ കെന്നഡി, പാഡ്രെ ഹോർതാഡോ, സാന്റിയാഗോ), മെക്സിക്കോ (പ്രിൻസിപ്പെ സ്ട്രീറ്റ്, മെക്സിക്കോ സിറ്റി), ഇംഗ്ലണ്ട് (ലണ്ടൻ, വെസ്റ്റ്ഫീൽഡ് സ്റ്റഫോർഡ് സിറ്റി, ഫോർ ഡിയാൽസ്, വെസ്റ്റ്ഫീൽഡ് സ്ക്വയർ, വെസ്റ്റ്ഫീൽഡ്), ഫ്രാൻസ് (ഗാരെ ഡു നോർഡ്, പാരീസ്), ജർമനി (ബെർലിൻ, ട്രെയിൻ സ്റ്റേഷൻ), ഇറ്റലി (സെംപിയോൺ, അക്രോപോളിസ്, മാഡ്രിഡ് ഡി എസ്പാന), റഷ്യ (നോവി അർബാത്ത്, മോസ്കോ), തുർക്കി (യിൽഡിസ്, സുഹാറത്ത് ബാബ, ബാച്ചിസിർ കിസം, തസ്ഡെലിൻ, മിമാർ സിനാൻ, കാഫിർഗ, ഹാർബേ, മർക്കസ്, ബാർബഡോസ്, ലെവാസിം), സൗത്ത് കൊറിയ, ദക്ഷിണാഫ്രിക്ക (ആലീസ് സ്ട്രീറ്റ്, സാൻഡ്ടോൺ, ജോഹാനസ് ബർഗ്) എന്നിവിടങ്ങളിലും ബിഗ് സ്ക്രീനിൽ ഖത്തർ ലോക കപ്പ് ലോഗോ പ്രദർശിപ്പിച്ചു. Content Highlights:FIFA reveal 2022 Qatar World Cup official emblem
from mathrubhumi.latestnews.rssfeed https://ift.tt/2PB8UXF
via
IFTTT