Breaking

Wednesday, September 4, 2019

യു.എസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്ന് ലോക മൂന്നാം നമ്പർ താരം റോജർ ഫെഡറർ പുറത്തായി. ക്വാർട്ടറിൽ ബൾഗേറിയയുടെ 78-ാം റാങ്കിലുള്ള ഗ്രിഗോർ ദിമിത്രോവാണ് സ്വിസ് താരത്തെ തോൽപ്പിച്ച് സെമിയിലെത്തിയത്. 6-3, 4-6, 6-3, 4-6, 2-6 എന്ന സ്കോറിനായിരുന്നു ഫെഡററുടെ തോൽവി. മത്സരത്തിലാകെ 61 പിഴവുകളാണ് ഫെഡറർ വരുത്തിയത്. ദിമിത്രോവാകട്ടെ 41 ഉം. ഇതിനു മുൻപ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏഴു തവണയും വിജയം ഫെഡറർക്കായിരുന്നു. ഈ മത്സരത്തിനു മുമ്പ് ഫെഡറർക്കെതിരേ കളിച്ച 18 സെറ്റുകളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായിരുന്നത്. Content Highlights:US Open Dimitrov Stuns Federer In Five Sets


from mathrubhumi.latestnews.rssfeed https://ift.tt/32lbjay
via IFTTT