പാലാ: രണ്ടില ചിഹ്നത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെ സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫിന്റെ നിർദേശം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ഇതിന് ശേഷം പത്രിക പിൻവലിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സൂക്ഷ്മപരിശോധനക്ക് ശേഷം നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് പി.ജെ. ജോസഫ് ഫോൺ ചെയ്ത് ആവശ്യപ്പെട്ടിരുന്നെന്നും അതുപ്രകാരംപത്രിക പിൻവലിക്കുമെന്നുംജോസഫ് കണ്ടത്തിൽ പറഞ്ഞു. പി.ജെ.ജോസഫ് നിർദേശിച്ചാൽ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമതസ്ഥാനാർഥി നീക്കവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ യു.ഡി.എഫ്.നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൂക്ഷ്മപരിശോധനക്ക് ശേഷം പത്രിക പിൻവലിക്കണമെന്ന് ജോസഫ് കണ്ടത്തിലിന് പി.ജെ.ജോസഫ് നിർദേശം നൽകിയത്. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആകെ 28 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. Content Highlights:Pala By Election joseph kandathil withdraw nomination after scrutiny
from mathrubhumi.latestnews.rssfeed https://ift.tt/2zWEHrm
via
IFTTT