Breaking

Thursday, September 5, 2019

റോഡ് ടു ഖത്തര്‍; ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരേ

ഗുവാഹട്ടി: വലിയ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്ക് ഇവിടെ തുടക്കമാകുന്നു. 2022-ൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത ലക്ഷ്യമിട്ട എ.എഫ്.സി. രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിന് ഇന്ത്യ വ്യാഴാഴ്ച കളത്തിൽ. ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാനാണ് ഇന്ത്യയ്ക്ക് എതിരാളി. രാത്രി 7.30 മുതലാണ് പോരാട്ടം. ഇ ഗ്രൂപ്പ് അഞ്ച് ടീമുകളാണ് ഓരോ ഗ്രൂപ്പിലും. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറും ഒമാനുമാണ് ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ കനത്ത വെല്ലുവിളിയുയർത്തുക. ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ഇ ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകൾ. ഗ്രൂപ്പ് ചാമ്പ്യൻമാർ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കും. രണ്ടാം റൗണ്ടിലെ മികച്ച നാല് രണ്ടാംസ്ഥാനക്കാരും അടുത്തറൗണ്ടിലേക്ക് മുന്നേറും. സ്റ്റിമാച്ച് ഇഫക്ട് ക്രൊയേഷ്യക്കാരനായ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ അഞ്ചു മത്സരം കളിച്ച ഇന്ത്യയ്ക്ക് മൂന്നിലും തോൽവിയായിരുന്നു. ഒരു തവണ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കുരുങ്ങി. എന്നാൽ, സ്റ്റിമാച്ചിന്റെ ശൈലി ടീമിന് ഉണർവുനൽകിയിട്ടുണ്ട്. ഒമാൻ നിർണായകം ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ ഇന്ത്യയുടെ ഗ്രൂപ്പിലുള്ളതുകൊണ്ടുതന്നെ ഒമാനെതിരായ പോരാട്ടം ഇന്ത്യയ്ക്ക് നിർണായകമാണ്. ഒമാനെതിരേ മികച്ച ഫലം കൈവരിക്കുകയും ദുർബലരായ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളെ തോൽപ്പിക്കുകയും ചെയ്താൽ രണ്ടാം സ്ഥാനക്കാരായെങ്കിലും അടുത്തറൗണ്ടിലേക്ക് മുന്നേറാനാവുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലാണ് ഒമാൻ. 87-ാം സ്ഥാനത്താണ് അവർ. ഇന്ത്യ 103-ാം സ്ഥാനത്തും. ഏഷ്യ കപ്പിനുമുമ്പ് സൗഹൃദമത്സരത്തിൽ ഒമാനെ ഇന്ത്യ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ടീം 4-2-3-1 ശൈലിയിലാവും ഇന്ത്യ കളിക്കുക. സന്ദേശ് ജിംഗാൻ, രാഹുൽ ഭേക്കെ, പ്രിതം കോട്ടൽ, സുഭാശിഷ് ബോസ് എന്നിവരായിരിക്കും പ്രതിരോധത്തിൽ. അനിരുദ്ധ് ഥാപ്പയും റൗളിൻ ബോർജസും ഡിഫൻസീവ് മിഡ്ഫീൽഡിലിറങ്ങും. ഉദാന്ത സിങ്, ലാലിൻസുവൽ ചാങ്തെ, മലയാളി താരം സഹൽ അബ്ദുൽ സമദ് എന്നിവർ മധ്യനിരയിൽ കളിക്കും. സുനിൽ ഛേത്രി ഏക സ്ട്രൈക്കറാകും. ഗുർപ്രീത് സിങ് സന്ധു ഗോൾപോസ്റ്റിന് കാവൽനിൽക്കും. എർവിൻ കോമാനെന്ന പുതിയ പരിശീലകന്റെ കീഴിലാണ് ഒമാൻ വരുന്നത്. 4-4-2 ശൈലിയിലാവും ഒമാൻ കളത്തിലിറങ്ങുക. അഹമ്മദ് മുബാറക്ക്, അബ്ദുൽ അസീസ് അൽ മുഖ്ബലി, യാസിൻ അൽ ഷെയാദി, സാലെ റബ്ബോ എന്നിവരിലാണ് ഒമാന്റെ പ്രതീക്ഷ. ഇന്ത്യയും ഒമാനും തമ്മിൽ ഇതുവരെ ഏഴുതവണ ഏറ്റുമുട്ടി. ഒരിക്കൽ മാത്രം ഇന്ത്യ ജയിച്ചു. നാലുതവണ തോറ്റു. രണ്ടുമത്സരം സമനിലയിൽ പിരിഞ്ഞു. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ. ഖത്തറിന്റെ പൈതൃകവും ദേശീയപതാകയുടെ നിറവുമുള്ളതാണ് ലോഗോ. തണുപ്പുകാലത്ത് രാജ്യത്തെ ജനങ്ങൾ പുതയ്ക്കുന്ന നീളമുള്ള ഷാളിനോട് സാമ്യമുള്ളതാണ് ലോഗോ. എട്ടിന്റെ ആകൃതിയിലുള്ള ലോഗോ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളെ പ്രതിനിധാനംചെയ്യുന്നു. 2022 നവംബർ 21-ന് ലോകകപ്പ് തുടങ്ങും. ദേശീയദിനമായ ഡിസംബർ 18-നാണ് ഫൈനൽ. Content Highlights:fifa world cup 2022 qualifier india against oman


from mathrubhumi.latestnews.rssfeed https://ift.tt/2MWAmgD
via IFTTT