Breaking

Thursday, September 5, 2019

പലിശ കുറയ്ക്കാൻ ആർ.ബി.ഐ.യുടെ കർശന ഇടപെടൽ

മുംബൈ:ഒക്ടോബർ ഒന്നു മുതൽ നല്കുന്ന അസ്ഥിരനിരക്കിലുള്ള വായ്പകൾ ഏതെങ്കിലും ബാഹ്യനിരക്കുകളുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കുകളോട് ബുധനാഴ്ച റിസർവ് ബാങ്ക് നിർദേശിച്ചത്. ഇതുവരെ മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് (എം.സി.എൽ.ആർ.) പ്രകാരമാണ് ബാങ്കുകൾ പലിശ നിശ്ചയിച്ചിരുന്നത്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചാലും ഉപഭോക്താക്കൾക്ക് അതു ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ആർ.ബി.ഐ. കർശന നിർദേശം നല്കിയത്. എസ്.ബി.ഐ., യൂണിയൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി ഏതാനും ബാങ്കുകൾ ഇതിനകംതന്നെ പലിശനിരക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് സ്വീകരിക്കുന്നില്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് ഇന്ത്യ (എഫ്.ബി.ഐ.എൽ.) യുടെ ആറുമാസത്തെ കേന്ദ്രസർക്കാർ ട്രഷറി ബിൽ നിരക്ക്, അല്ലെങ്കിൽ എഫ്.ബി.ഐ.എൽ. പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാനനിരക്ക് എന്നിവയും ബാങ്കുകൾക്ക് സ്വീകരിക്കാം. എന്നാൽ, ഏതെങ്കിലും ഒരു മേഖലയിലെ വായ്പാനിരക്ക് നിശ്ചയിക്കാൻ ബാങ്കുകൾ വ്യത്യസ്ത അടിസ്ഥാനനിരക്കുകൾ സ്വീകരിക്കാൻ പാടില്ല. അതായത്, ഭവന മേഖലയ്ക്ക് റിപ്പോ നിരക്കാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ എല്ലാ ഉപഭോക്താക്കൾക്കും ഇതു തന്നെയായിരിക്കും ബാധകം. സ്വീകരിക്കുന്ന അടിസ്ഥാനനിരക്കിനനുസരിച്ച് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും പലിശനിരക്ക് പുനഃക്രമീകരിക്കുകയും വേണം. Content Highlights:RBI directs to cut interest rates


from mathrubhumi.latestnews.rssfeed https://ift.tt/2ZQTqmE
via IFTTT