മുംബൈ: ഓഹരി വിപണിയിൽ ആശ്വാസനേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 114 പോയന്റ് നേട്ടത്തിൽ 36839ലും നിഫ്റ്റി 55 പോയന്റ് ഉയർന്ന് 10899ലുമെത്തി. ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 418 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഊർജം, ഇൻഫ്ര, വാഹനം, ബാങ്ക്, ഐടി ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നേരിയ നേട്ടത്തിലാണ്. ഒഎൻജിസി, കോൾ ഇന്ത്യ, ഐഒസി, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ZHvCRW
via
IFTTT