ആലപ്പുഴ:കഴിഞ്ഞവർഷം പ്രളയജലം ഇരച്ചെത്തിയപ്പോൾ ആലപ്പുഴ ചെറുതന ചെറുവള്ളിത്തറയിൽ ഗോപാലകൃഷ്ണന് വീട് നഷ്ടമായിരുന്നു. എന്നാൽ ഇക്കുറി വെള്ളപ്പൊക്കത്തെ അതിജീവിക്കുകയാണ് ഗോപലകൃഷ്ണന്റെ വീട്. നിർമാണത്തിലെ പ്രത്യേകത കൊണ്ടാണ് ഗോപാലകൃഷ്ണന്റെ വീട് ഇത്തവണ വെള്ളപ്പൊക്കത്തെ തോൽപിച്ചത്. Photo courtesy: Facebook/Kerala State Disaster Management Authority - KSDMA താഴ്ന്ന പ്രദേശങ്ങളിൽ വീട് തറനിരപ്പിൽനിന്ന് ഉയർത്തി നിർമിക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പാണ് വീട് നിർമിച്ചു നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് കേരള ദുരന്തനിവാരണ അതോറിറ്റി ഫെയ്സ്ബുക്ക് നൽകിയിരിക്കുന്ന കുറിപ്പ് വായിക്കാം. ചെറുതന ചെറുവള്ളിത്തറയിൽ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാകണം കേരളത്തിന്റെ പുനർനിർമാണം എന്ന ബഹു: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തി നിർമിക്കുന്നത്. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടിൽ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ നിരവധി വീടുകളാണ് ഇത്തരത്തിൽ പുനർനിർമിച്ചിരിക്കുന്നത്. കെയർ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിർമിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 ഫ്ളാറ്റുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്കരിച്ചു വരികയാണ്. കേരളത്തിന്റെ പുനർനിർമാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സർക്കാർ. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത്. content highlights:house built under care home project survives flood
from mathrubhumi.latestnews.rssfeed https://ift.tt/2H0OYa9
via
IFTTT