Breaking

Monday, August 12, 2019

വയനാടിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

തിരുവനമ്പാടി: ദുരിതബാധിതർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വയനാട് എംപി രാഹുൽ ഗാന്ധി. തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനും വീടുകൾ ശുചീകരിക്കുന്നതിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി പ്രകൃതി ക്ഷോഭത്തിൽ നിരവധി വീടുകളാണ് തകർന്നത്. അവ പുനർനിർമിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള എല്ലാ സഹായങ്ങളും പാർലമെന്റ് അംഗമെന്ന നിലയിൽ ഉറപ്പാക്കും. പ്രകൃതി ദുരന്തം സാമ്പത്തിക മേഖലയെ ആകെത്തന്നെ തളർത്തിയിട്ടുണ്ട്. ദുരിതബാധിതരും രോഗികളുമായിട്ടുള്ളവർക്ക് ഉൾപ്പെടെ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ വൃത്തികേടായ വീടുകൾ ശുചീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മാത്രമല്ല വയനാട്ടിലെ ഒരോരുത്തരെയും ഒരുമിപ്പിച്ച് നിർത്തി പ്രളയത്തെ നേരിടുന്നതിനുള്ള ശ്രമമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ രാഹുൽ ഗാന്ധി വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്നവരുമായി സംസാരിക്കുകയും സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇന്നലെ മപ്പുറം ജില്ലയിൽപ്പെടുന്ന വയനാട് മണ്ഡലത്തിലെ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ജനപ്രതിനിധികളുമായും ജില്ലാ കളക്ടറുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. Content Highlights:Rahul Gandhi Visits Flood-Ravaged Wayanad, Kerala Flood 2019, Heavy rain 2019


from mathrubhumi.latestnews.rssfeed https://ift.tt/300GYO0
via IFTTT