Breaking

Monday, August 12, 2019

ത്യാഗസ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

തിരുവനന്തപുരം: ത്യാഗസ്മരണകളുയർത്തി ഇന്ന് ബലി പെരുന്നാൾ. വിശ്വാസികൾ ഈദുഗാഹുകളിൽ പ്രത്യേകപ്രാർഥനകളുമായി ഒത്തുചേർന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടന്നു. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നഈദ് ഗാഹിന്പാളയം ഇമാം വി പി സുഹൈബ് മൗലവി ഈദ് ഗാഹിന് നേതൃത്വം നൽകി. ദുരിതബാധിതർക്കു വേണ്ടിയുള്ള പ്രാർഥനയും നടന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ നമസ്കാരം. ഫോട്ടോ: ബിജു വർഗീസ്. ഈ പെരുന്നാൾ ആഘോഷത്തിന്റേതല്ല, മറിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണെന്ന് അദ്ദേഹം പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പെരുന്നാളിനു വേണ്ടി കരുതിവെച്ച പണം പ്രളയബാധിതർക്കു വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടർന്ന് മുമ്പ് നിശ്ചയിച്ചതിലും നേരത്തെയാണ് ഈദ് ഗാഹ് നടന്നത്. പുത്തരിക്കണ്ടം മൈതാനി, മണക്കാട് തുടങ്ങിയിടങ്ങളിൽ നടന്ന ഈദ് ഗാഹിലും നിരവധിപേർ പങ്കെടുത്തു. അതേസമയം പ്രതികൂലകാലാവസ്ഥയെ തുടർന്ന് കോഴിക്കോട്ട് ഈദ് ഗാഹുകൾ നടന്നില്ല. പകരം മഴയും വെള്ളക്കെട്ടും ഇല്ലാത്ത മേഖലകളിൽ പെരുന്നാൾ നമസ്കാരം നടന്നു. പ്രളയബാധിതരെയും ദുരിതബാധിതരെയും സഹായിക്കണമെന്ന സന്ദേശമാണ് നമസ്കാരത്തിന് നേതൃത്വം കൊടുത്ത പുരോഹിതർ നൽകിയത്. content highlights: bakrid


from mathrubhumi.latestnews.rssfeed https://ift.tt/2YIc4go
via IFTTT