വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ ഭീകരരെ നേരിടാൻ ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങൾക്ക് ഇടപെടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമയമാകുമ്പോൾ ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഭീകരർക്കെതിരെ പോരാടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അഫ്ഗാനിലെ ഭീകരർക്കെതിരായ പോരാട്ടം 7000 മൈലുകൾ അകലെയുള്ള അമേരിക്ക മാത്രമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങൾ ഭീകരവാദത്തിനെതിരെ വളരെ കുറച്ച് പ്രവർത്തനങ്ങൾ മാത്രമേ നടത്തുന്നുള്ളുവെന്നും ട്രംപ് ആരോപിക്കുന്നു. എപ്പോഴെങ്കിലുമൊരിക്കൽ റഷ്യ, ഇറാൻ, തുർക്കി, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീകരർക്കെതിരെ യുദ്ധത്തിനിറങ്ങേണ്ടിവരുമെന്ന് ട്രംപ് പറയുന്നു. ഐഎസ് സ്ഥാപിച്ച ഖിലാഫത്തിനെ 100 ശതമാനവും തങ്ങൾ തുടച്ചുമാറ്റി. കുറച്ചുസമയം കൊണ്ടാണ് ഇത് സാധ്യമായത്. പക്ഷെ ഐ.എസ് ഭീഷണിയുള്ള ഈ രാജ്യങ്ങൾക്ക് എപ്പോഴെങ്കിലുമൊരിക്കൽ അതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ട്രംപ് പറയുന്നു. എന്നെങ്കിലുമൊരിക്കൽ ഈ രാജ്യങ്ങളെല്ലാം ഐ.എസിനെതിരെ പോരാടേണ്ടി വരും. എന്നു കരുതി അടുത്ത 19 വർഷത്തേക്കുകൂടി അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ തുടരേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താനങ്ങനെ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും അടുത്തുണ്ടായിട്ടുപോലും 7000 മൈലുകൾ അകലെയുള്ള അമേരിക്കയാണ് അഫിഗാനിസ്താനിലെ ഭീകരർക്കെതിരെ യുദ്ധത്തിനിറങ്ങിയതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയെ നോക്കു, അവർ ഒന്നും ചെയ്യുന്നില്ല, നമ്മളാണ് യുദ്ധം ചെയ്തത്. പകിസ്താൻ അവരുടെ തൊട്ടടുത്തുണ്ട്. അവരും വളരെ കുറച്ചുമാത്രമെ ചെയ്യുന്നുള്ളു. ഇതൊരിക്കലും നീതികരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎസിന്റെ ഖിലാഫത്തിനെ ഇറാഖിൽ നിന്ന് 100 ശതമാനവും തുടച്ചുമാറ്റിയത് നമ്മളാണ്. ഇവിടെ നിന്ന് യൂറോപ്പിൽ നിന്നുള്ള ആയിരക്കണക്കിന് ഭീകരരെ തങ്ങൾ പിടികൂടിയിട്ടുണ്ട്. ഇവരെ ഏറ്റെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. എന്നാൽ യൂറോപ്പ് അതിന് തയ്യാറല്ല. അതിനാൽ പിടികൂടിയവരെ അവരുടെ രാജ്യങ്ങളിലേക്ക് വിട്ടയയ്ക്കുക എന്നതിൽ കവിഞ്ഞ് മറ്റ് വഴികളില്ലെന്നും ട്രംപ് പറഞ്ഞു. ഇവരെ അടുത്ത 50 വർഷത്തേക്ക് ഗ്വാണ്ടനാമോ ജയിലിലടച്ച് അതിനായി പണം മുടക്കാൻ താത്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. Content Highlights:Trump said that other nations currently are making very less efforts against the terrorists in Afghanistan
from mathrubhumi.latestnews.rssfeed https://ift.tt/2TRzeLI
via
IFTTT